ഭൂമി പിളർന്നാലും പാറ തലയിൽ വീണാലും കേളകം പഞ്ചായത്തും സംസ്ഥാന സർക്കാരും മാത്രം അനങ്ങില്ല

ഭൂമി പിളർന്നാലും പാറ തലയിൽ വീണാലും കേളകം പഞ്ചായത്തും സംസ്ഥാന സർക്കാരും മാത്രം അനങ്ങില്ല
Sep 25, 2024 12:34 PM | By PointViews Editr


കേളകം (കണ്ണൂർ): കൈലാസംപടിയിൽ ഭൂമി വിണ്ടു കീറിയിട്ട് കൊല്ലം പലതായി, പാറക്കെട്ട് ശാന്തിഗിരിയിലേക്ക് നിരങ്ങിയിറങ്ങിവരാൻ തുടങ്ങിയിട്ടും പരിശോധന പോലുമില്ല. പരിഹാരം വേഗത്തിൽ കണ്ടെത്താനും ശ്രമമില്ല, പാറ ഉരുണ്ടു വന്ന് ജനത്തിൻ്റെ തലയിൽ വീണാലും ഭൂമി പിളർന്ന് ജനത്തെ വിഴുങ്ങിയാലും തങ്ങളുടെ രാഷ്ട്രീയ മുതലെടുപ്പ് മാത്രമേ നടക്കൂ എന്ന നയം തുടരുന്ന സംസ്ഥാന സർക്കാരിൻ്റെയും കേളകം പഞ്ചായത്തിൻ്റെയും നിലപാടിനെതിരെ കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടുകാർ ധർണ നടത്തി. കൈലാസംപടിയിലെ കൃഷിഭൂമിയിൽ വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് പ്രതിസന്ധിയിലായ കുടുംബങ്ങൾക്ക് സഹായം നൽകണം എന്ന് നിയമ സഭയിൽ പല തവണ ആവശ്യപ്പെട്ടിട്ടും പരാതികൾ പറഞ്ഞിട്ടും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു തീരുമാനം പോലും സമയ ബന്ധിതമായി ഉണ്ടാകുന്നില്ല എന്ന് സണ്ണി ജോസഫ് എംഎൽഎ പ്രസ്താവിച്ചു. പ്രകൃതി ദുരന്തത്തിൽ നഷ്ടം സംഭവിച്ചവർക്ക് മതിയായ നഷ്ട‌പരിഹാരം നൽകി പുനരധിവസിപ്പിക്കണം എന്നും വന്യജീവി ശല്യത്തിന് പരിഹാരം കാണണം എന്നും ആവശ്യപ്പെട്ട് അടയ്ക്കാത്തോട്ടിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്‌ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭൂമിയിലെ വിള്ളൽ വ്യാപിക്കുമെന്നും നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിക്കേണ്ടതായി വരുമെന്നും നേരത്തെ തന്നെ അറിയിച്ചിരുന്നതാണ്. മാറ്റി താമസിപ്പിക്കേണ്ടവരുടെ വിവരങ്ങൾ സർക്കാരിന് കൈമാറുകയും ചെയ്‌തു. എന്നാൽ പഞ്ചായത്തോ സർക്കാരോ വിഷയം ഗൗരവത്തിൽ എടുക്കുകയോ കർഷകരെ സംരക്ഷിക്കാനാവശ്യമായ നടപടി സ്വീകരിച്ചതുമില്ല. ഇക്കാര്യം നിയമസഭയിൽ പല തവണ ഉന്നയിച്ചിട്ടും നടപടി ഉണ്ടായില്ല. പകരം മാറ്റിപ്പാർപ്പിക്കേണ്ടവരുടെലിസ്‌റ്റിനെ കുറിച്ച് ആരോപണം ഉന്നയിച്ച് പുകമറ ഉണ്ടാക്കുകയാണ് പഞ്ചായത്ത് ചെയ്‌തത്. ഇപ്പോൾ അതേ ലിസ്റ്റ‌ിൽ ഉള്ളവർക്ക് നഷ്‌ട പരിഹാരം നൽകേണ്ടി വന്നിട്ടും നിലപാട് വ്യക്തമാക്കാതെ സർക്കാർ മൗനത്തിലാണ്. പുനരധിവാസ നടപടികൾ വൈകുകയാണ് എന്നും സണ്ണി ജോസഫ് എംഎൽഎ ആരോപിച്ചു. കോൺഗ്രസ് കേളകം, മണ്ഡലം പ്രസിഡൻ്റ് സന്തോഷ് ജോസഫ് മണ്ണാറുകുളം അധ്യക്ഷനായിരുന്നു. ജോർജുകുട്ടി താന്നിവേലിൽ, വർഗീസ് ജോസഫ് നടപ്പുറം, ഷിജി സുരേന്ദ്രൻ, സുനിത വാത്യാട്ട്, ജോസഫ് ഈരയിൽ, സോണി കട്ടക്കയം,എ.ജി.ജോസഫ് ബേബി കാക്കനാട്ട് വിൽസൺ കൊച്ചുപുരയ്ക്കൽ, ജെയ്‌മോൻ സജി മഠത്തിൽ പ്രസംഗിച്ചു.

Kelakam panchayat and the state government alone will not move even if the earth splits or a rock falls on the head

Related Stories
മദ്യം വാങ്ങണോ? പ്രായം നോക്കണം...

Nov 16, 2024 11:49 AM

മദ്യം വാങ്ങണോ? പ്രായം നോക്കണം...

മദ്യം വാങ്ങണോ? പ്രായം...

Read More >>
നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ രക്ഷപ്പെടുന്നു..?

Nov 15, 2024 04:35 PM

നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ രക്ഷപ്പെടുന്നു..?

നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ...

Read More >>
മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

Nov 15, 2024 07:38 AM

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ...

Read More >>
നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

Nov 14, 2024 05:53 PM

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ...

Read More >>
കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

Nov 14, 2024 01:03 PM

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10...

Read More >>
കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

Nov 14, 2024 12:03 PM

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും...

Read More >>
Top Stories